തിരുവനന്തപുരം: കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയായ അസ്സ ബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈൻഡ് സംഘടനയുടെ ഇരുപതാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ അമ്പലത്തറ കോർദോവ ഹൈസ്കൂൾ ക്യാമ്പസിൽ തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം ഇ പി അബൂബക്കർ ഖാസിമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ എം ബാദുഷ പരിത്തിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പരുത്തിക്കുഴി ജുമാ മസ്ജിദ് ചീഫ് ഇമാം അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പൂന്തുറ ജുമാമസ്ജിദ് ഇമാം നിഷാദ് റഷാദി പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അഡ്വക്കേറ്റ് എ എം കെ നൗഫൽ സംസ്ഥാന സെക്രട്ടറി എസ് സെയ്തലി നേമം പരുത്തിക്കുഴി ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് റാഫി അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Contents
