തിരുവനന്തപുരം: നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടത്തു നിന്നാണു കുഞ്ഞിന്റെ അമ്മ അഞ്ജു (36) അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണ്. കുഞ്ഞിനെ വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം വിൽപനയ്ക്ക് ഇടനിലക്കാരനായി നിന്ന അഞ്ജുവിന്റെ കൂട്ടാളി ജിത്തുവിനെ അറസ്റ്റ് ചെയ്തിരുന്നു.നാലു തവണയായി മൂന്നു ലക്ഷം രൂപയാണു കുഞ്ഞിനെ നൽകാനായി അഞ്ജു വാങ്ങിയത്. തൈക്കാട് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. കുഞ്ഞിനെ വാങ്ങിയ ലാലിക്കു ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻപു തുണി വിൽക്കാനായി എത്തിയപ്പോഴുള്ള പരിചയമാണ് ഇവർ തമ്മിലുള്ളതെന്നാണു ലാലിയുടെ മൊഴി.
Contents
