കാട്ടാക്കട: പട്ടാപ്പകൽ വീട്ടിൽ വെള്ളം ചോദിച്ച് എത്തി വയോധികയെ മർദിച്ച് മാല പിടിച്ച് പറിച്ച് കടന്ന കേസിലെ പ്രതിയെ 5 മാസത്തിനു ശേഷം പൊലീസ് പിടികൂടി. അരുമാളൂർ മേലേവിള ഫസീൽ മൻസിലിൽ ഷാജി(പാണ്ടി സക്കീർ–44) യെയാണ് മാറനല്ലൂർ ഇൻസ്പെക്ടർ എസ്.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.അരുമാളൂർ മയൂരം വീട്ടിൽ കഴിഞ്ഞ നവംബർ 21ന് പകൽ 11.30ന് എത്തിയ ഷാജി കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ അരുന്ധതി (82) മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളമെടുത്ത് വരുന്നതിനിടെ വീട്ടിൽ പ്രവേശിച്ച പ്രതി അരുന്ധതിയെ അടിച്ച് താഴെയിട്ട് ഒന്നേകാൽ പവനോളം വരുന്ന മാലയുമായി കടന്നു. മുഖത്ത് പരുക്കേറ്റ അരുന്ധതിയെ സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിനിടെ ഷാജി ഞായറാഴ്ച നാട്ടിൽ എത്തിയെന്നറിഞ്ഞാണ് അറസ്റ്റ് ചെയ്തത്.മാല പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
