കിളിമാനൂർ: ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരൻ(45) ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദനമേറ്റ് മരിച്ച കേസിൽ 3 പേർ അറസ്റ്റിൽ. നഗരൂർ രാമനല്ലൂർക്കോണം ചരുവിള വീട്ടിൽ എസ്.സുജിത്ത് (31), കിളിമാനൂർ കണ്ണയംകോട് പ്രസന്നമന്ദിരത്തിൽ പി. വിഷ്ണു (30), കിളിമാനൂർ കണ്ണയംകോട് ചരുവിള വീട്ടിൽ ജി. അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്.മദ്യപിച്ചത് ചോദ്യം ചെയ്തതും കുറിയിടത്തുകോണം അപ്പൂപ്പൻകാവ് ക്ഷേത്രം കമ്മിറ്റിയിൽ ഉണ്ടായ തർക്കവും ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടിപിടിയെ തുടർന്നു ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണമെന്ന് പൊലീസ് പറഞ്ഞു.
Contents
