വിലപ്പിൽശാല: മുൻവിരോധം വെച്ച് യുവാവിനെയും സഹോദരനെയും ആക്രമിച്ച് മാരകമായി പരിക്കേല്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. വിലപ്പിൽ വില്ലേജിൽ മിണ്ണംകോട് പനയറവിള മേലേ പുത്തൻ വീട്ടിൽ രാമചന്ദ്രൻ മകൻ 43 വയസ്സുള്ള സജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബർ 26 ന് പ്രതിയായ സജിയെയും അളിയനെയും റോഡിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തൽ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച് മാരകമായി പരിക്കേൾപ്പിക്കുകയും ഈ സംഭവത്തിൽ സജിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപെടുകയുമുണ്ടായി. ഈ സംഭവത്തിലെ വിരോധം കാരണം സജിയെ ആക്രമിച്ച കേസിലെ പ്രതിയായ മാറനല്ലൂർ കവളശ്ശേരി ദനമജ്ജയം വീട്ടിൽ രാജേഷ് മകൻ 27 വയസ്സുള്ള ജോണി എന്ന് വിളിക്കുന്ന വിഷ്ണുവിനെയും സഹോദരൻ രാഹുലിനെയും ചെറുകോട് വെച്ച് ബൈക്കിൽ വരവേ തടഞ്ഞു നിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിഷ്ണുവിന്റെ വലത് ഷോൾഡറിന്റെയും വലത് കൈവിരലിലെയും എല്ലിനും സഹോദരൻ രാഹുലിന്റെ നട്ടേലിലും വാരിയെല്ലിലും പൊട്ടലുണ്ടായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധവിയ്ക്ക് ലഭിച്ച രഹസ്യവിവരപ്രകാരം കാട്ടാക്കട ഡി വൈ എസ് പി ഷിബുവിന്റെ മേൽനോട്ടത്തിൽ വിലപ്പിൽശാല പോലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ് ജി എസ് ഐ ബൈജു സി പി ഒ മാരായ അജിൽ രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
