ആറ്റിങ്ങൽ: മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വധശ്രമം, ലഹരികച്ചവടം, ഭവനഭേദനം, കൂട്ടായ കവര്‍ച്ച തുടങ്ങി 20 ലേറെ കേസുകളില്‍ പ്രതിയാണ് മിന്നല്‍ ഫൈസൽ. ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ പ്രവാസിയുടെ വീട്ടില്‍ നിന്നു കവർച്ച നടത്തിയ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്.
Contents
