തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് വ്യാപകമായതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അസം, മേഘാലയ, പശ്ചിമ ബംഗാൾ, സിക്കിം, കർണാടക എന്നിവിടങ്ങളിൽ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, പുതുച്ചേരി, കൊങ്കൺ, ഗോവ, മധ്യമഹാരാഷ്ട്ര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് പുറമേ ആന്‍ഡമാന്‍ കടലിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ കേരള, ലക്ഷദ്വീപ്, കര്‍ണ്ണാടക തീരങ്ങളില്‍ നിന്ന് മീന്‍പിടിക്കാന്‍ പോകാന്‍ പാടില്ല. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി ജില്ലയിലും ബുധനാഴ്ച കോഴിക്കോട് ജില്ലയിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്രമഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
