ചിറയിൻകീഴ്: തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് (ഐ.എൻ. റ്റി. യു. സി ) ശാർക്കര യൂണിറ്റ് സമ്മേളനം ചിഞ്ചുസ് ബിൽഡിംഗിൽ വെച്ച് നടക്കുകയുണ്ടായി. പിരിഞ്ഞു പോയ തൊഴിലാളിയ്ക്ക് പകരം പുതിയ തൊഴിലാളികളെ സമയബന്ധിതമായി നിയമിക്കാൻ കഴിയാത്തതുമൂലം പല പ്രദേശങ്ങളിലും തൊഴിൽ പ്രതിസന്ധി രുക്ഷമാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത ചുമട്ടു തൊഴിലാളി കോൺഗ്രസ് (ഐ. എൻ. റ്റി. യു. സി ) ജനറൽ സെക്രട്ടറി ആറ്റിങ്ങൽ അജിത് കുമാർ സൂചിപ്പിച്ചു. ക്ഷേമബോർഡിൽ നിന്നും വിരമിച്ച ആർ. സോമന് സമ്മേളനം ഹൃദ്യമായ യാത്രയയപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ശാസ്താവട്ടം രാജേന്ദ്രൻ, ഊരുപോയ്ക അനിൽ, ബിനോയ്. പി, ഭാരത് രാജ്. ആർ, എസ്. കുമാർ എന്നിവർ സംസാരിച്ചു.
Contents
