വർക്കല: വർക്കല മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റി മറ്റൊരു ജീവകാരുണ്യ പ്രവർത്തനം കൂടി നടത്തി മാതൃകയായി. ജില്ലയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു പോയ ഒരു സഹ പ്രവർത്തകൻ്റെ കുടുംബത്തിലേക്ക് സഹായധനം കൂട്ടായ്മ പ്രവർത്തകർ എത്തിച്ചു നൽകി. 81,100/- രൂപയാണ് കുടുംബത്തിന് കൈമാറിയത്. മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻസ്റ്റേറ്റ് പ്രസിഡൻ്റ് അരുൺ, രക്ഷാധികാരി അശോകൻ, ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ശ്യാം ലാൽ, സെക്രട്ടറി നൗഫൽ, ട്രഷറർ റഫീക്, ജില്ലാ കമ്മിറ്റിയംഗം ഷംനാദ്, വർക്കല ഏരിയ കമ്മിറ്റി അംഗങ്ങളായ ജുനൈദ്, അൻസൽ, ഉസാമ എന്നിവർ പങ്കടുത്തു.
Contents
