കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബോധവൽക്കരണ അനൗൺസ്മെന്റ് നടത്തി. സ്റ്റേഷൻ പരിധികളായ മണനാക്ക് വക്കം നിലക്കാമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് അനൗൺസ്മെന്റ് നടത്തിയത്. വരും ദിവസങ്ങളിൽ കർശനമായ വാഹന പരിശോധയും പരിധിയിൽ നടത്തുമെന്ന് കടയ്ക്കാവൂർ ഐ എസ് എച് ഒ ജയപ്രകാശും സബ് ഇൻസ്പെക്ടർ ശ്യാമും അറിയിച്ചു.
