തിരുവനന്തപുരം: കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയോടനുബന്ധിച്ച് 60 വീടുകൾ നിർമ്മിച്ചു നൽകുന്നു. ചിറയിൻകീഴ് മണ്ഡലത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്തിലെ പുത്തൻനട വാർഡിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 3 ന് രാവിലെ 9.00 മണിക്ക് വർക്കല എം.എൽ.എ അഡ്വ വി. ജോയി നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എം. സക്കീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. പി. സുനിൽകുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി പ്രവീൺ ചന്ദ്ര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. എ. ബിജുരാജ് സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജേഷ് നന്ദിയും പറഞ്ഞു.




