പാറശ്ശാല: ചരിത്രപ്രസിദ്ധമായ മേജർ പൊഴിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ അരശു മരത്തിന്റെ വലിയ ചില്ല ഒടിഞ്ഞുവീണ് ക്ഷേത്രത്തിന്റെ വശത്തുള്ള ഓടുകൾ തകർന്നു. നാലു ദിവസങ്ങൾക്കു മുൻപ് ശക്തമായ കാറ്റത്ത് പടിഞ്ഞാറേ ഭാഗത്തുള്ള ധർമ്മശാസ്താവിന്റെ ക്ഷേത്രത്തിന് പിന്നിലായി നിൽക്കുന്ന വലിയ അരശു മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണു ക്ഷേത്രത്തിനു നാശനഷ്ടം ഉണ്ടാക്കിയത്. നൂറ്റാണ്ട് പഴക്കമുള്ള അമ്പലമായതിനാൽ ചില്ലയുടെ ശക്തമായ വീഴ്ചയിൽ ക്ഷേത്ര മര ഉരുപ്പടികളും തകർന്നിട്ടുണ്ട്. കന്നിമൂലയിലെ രണ്ടു ഭാഗത്തെയും ഓടുകളും തകർന്നു വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഭക്തജനങ്ങൾ എത്തിത്തുടങ്ങുന്ന സമയം ആയതുകൊണ്ട് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. ഇത്തരം അപകടങ്ങൾ കാണിച്ചു പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലായെന്നും ആക്ഷേപം.
