തിരുവനന്തപുരം: അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. എ. വിനോജിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം കഴക്കൂട്ടം,കാരോട് ബൈപ്പാസ് റോഡിൽ പൊറ്റയിൽക്കട എന്ന സ്ഥലത്ത് വച്ച് ടി എൻ 75 Z 0867എന്ന രജിസ്ട്രേഷൻ നമ്പരോടുകൂടിയ ഡിയോ സ്കൂട്ടറിൽ 1.120 kg കഞ്ചാവ് സൂക്ഷിച്ചുവെച്ച കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തമിഴ്നാട് കൽകുളം മണവാളക്കുറിച്ചി സ്വദേശി രജിത് വിൻസിനെ അറസ്റ്റ് ചെയ്തു. ഒരു എൻ ഡി പി എസ് കേസെടുത്തു. അമരവിള എക്സൈസ് റെയിഞ്ച് ഓഫീസിൽ എൻ ഡി പി എസ് സി ആർ നമ്പർ 46/2023 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എ. മധു, ബി. വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്. ആർ എസ്, രാജേഷ്കുമാർ, ശശി, ലിജിത എന്നിവർ ഉണ്ടായിരുന്നു.
Contents
