തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയ്ക്ക് അകത്ത് നിന്ന് ഇറങ്ങിയോടി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടി. വർക്കല അയിരൂർ പൊലീസ് 2020 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് രക്ഷപെടാൻ ശ്രമിച്ചത്.10 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ വിചാരണ തടവുകാരനായ അയിരൂരിൽ ഇലകമൺ ചാരുംകുഴി ചരുവിളവീട്ടിൽ അജിത് (28) ആണ് കോടതിക്കകത്തു നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Contents
