വർക്കല: കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലിയുടെ കൂട്ടാളിയും നിരവധി കേസുകളിൽ പ്രതിയുമായ മണമ്പൂർ പെരുങ്കുളം മിഷൻ കോളനി മലവിളപൊയ്ക എംവിപി വീട്ടിൽ സെയ്ദ് അലി(24)യെ വർക്കല പൊലീസ് പിടികൂടി. ജൂലൈ 22നു കുരയ്ക്കണ്ണി സ്വദേശി തൗഫീഖിനെ വെട്ടി പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതി ഫാന്റം പൈലി എന്ന് വിളിക്കുന്ന കുരയ്ക്കണ്ണി തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി(40), അരുവിക്കര ഇരുമ്പ മുതലത്ത് വീട്ടിൽ അനിൽകുമാർ(48) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. റോഡരികിൽ നിന്ന തൗഫീഖിനെ ബൈക്കിലെത്തിയ ഷാജിയും സംഘവും വെട്ടി പരുക്കേൽപ്പിച്ചെന്നാണു കേസ്.
Contents
