തിരുവനന്തപുരം: അഴൂർ വില്ലേജിൽ കുന്നത്തരികത്ത് വീട്ടിൽ മനോജ് മകൻ സുമേഷ് (24) താമസിച്ചു വന്ന പ്രതി ഭാര്യവീടായ അരൂർ വില്ലേജിൽ പെരുംകുഴി ദേശത്ത് നാലുമുക്ക് ഇടഞ്ഞിമൂല വീട്ടിൽ പുന്നവിള വീട്ടിൽ നിന്നാണ് അഞ്ചു ഗ്രാം എം ഡി എം എ യുമായി ഇയാളെ പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ കണ്ണൻ, സബ് ഇൻസ്പെക്ടർ മനോഹർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീലത, സി പി ഒ മനോജ് മണിയൻ, വിഷ്ണു എന്നിവർ ഒന്നിച്ചു നടത്തിയ റെയ്ഡിലാണ് അറസ്റ്റിലാകുന്നത്. ഇതിനുമുൻപ് അമരവിള ചെക്ക്പോസ്റ്റിലൂടെ എം ഡി എം എയുമായി എക്സൈസ് ഇയാളെ പിടികൂടുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
Contents
