കൊച്ചുപൊന്നാനിയെന്ന അപരനാമത്താൽ പ്രശസ്തമായ കണിയാപുരത്തിന് തിലകക്കുറിയായ് നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്ററ് കൂടുതൽ ജന ഹൃദയങ്ങളിലേക്ക് ജീവാത്മം എന്ന മഹാ കർമ്മത്തിന് 2023 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സമാരംഭം കുറിക്കുന്നു.
സർക്കാർ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം നിർദ്ധനരായ പട്ടിണി പാവങ്ങൾക്കും ഒരു നേരത്തെ നന്മയൂട്ടൊരുക്കി എരിയുന്ന വയറുകൾക്ക് ആശ്വാസമായി, കണ്ണുനീർ വീണ് കരുവാളിച്ച കവിൾത്തടങ്ങൾക്ക് കനിവിന്റെ കരങ്ങളാൽ കരളിൽ ഒരു കുളിരാകാൻ ഞങ്ങൾ നന്മ നിറഞ്ഞവർ എത്തുകയാണ്.
