ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് വിസ്മയ മോൾക്ക് സ്നേഹവീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ചു.
ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.വിസ്മയുടെ സ്കൂൾ അധ്യാപകരായ .ജയശ്രീ ,ബിജു തുടങ്ങി മറ്റ് വാർഡ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു..9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.



