വാമനപുരം.തെക്കൻ മേഖലയിലെ അഞ്ചു ജില്ലകളിലെ എക്സൈസ് ഓഫീസുകളെ പിന്തള്ളി വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന് 2023 ലെ എക്സൈസ് കമ്മീഷണറുടെ കമ്മീഷണേഴ്സ് ട്രോഫിയും വെൺമ പുരസ്കാരവും.ലഭിച്ചു. മികച്ച ഓഫീസ് പ്രവർത്തനം, പരിസര ശുചീകരണം,എൻഫോഴ്സ്മെന്റ് പ്രവർത്തനം, മികവാർന്ന അന്വേഷണം,കോടതി നടപടികൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ തുടങ്ങിയവ വിലയിരുത്തിയാണ് പുരസ്കാരം. എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ 18 ഓളം ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണത്.
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും വലിയ എക്സൈസ് റെയിഞ്ച് ഓഫീസുകളിൽ ഒന്നാണ് വാമനപുരം റേഞ്ച്. മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുരം, കല്ലറ, പാങ്ങോട്,പെരിങ്ങമല, പനവൂർ, നന്ദിയോട് എന്നീ ഒൻപതു ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന 146 വാർഡുകളാണ് വാമനപുരം റേഞ്ചിന്റെ പരിധിയിൽ വരുന്നത്. അബ്കാരി, നാർക്കോട്ടിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നത് കൂടാതെ ഫോറസ്റ്റുമായും പോലീസുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വാമനപുരം റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്.ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി റെയിഞ്ച് പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും, കോളേജുകളിലും മറ്റും ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ച്.പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. അതോടൊപ്പം തന്നെ ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയമുൾക്കൊണ്ട് മുൻവർഷവും ഈ വർഷവും ആയി എട്ടു സ്കൂളുകളിൽ വകുപ്പിൽ നിന്നും പതിനായിരം
രൂപ വീതം അനുവദിച്ച് സ്പോർട്സ് ടീമുകൾ രൂപീകരിച്ചിട്ടുള്ളതാണ്. വിദ്യാർത്ഥികൾക്കും, മറ്റും ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗുകളും മറ്റു വിവിധ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവനക്കാർ സജീവമായി ഇടപെടുന്നു. ലോക്ക് ഡൗൺ കാലയളവിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു നൽകിയതും, 2022ൽ അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത ഭരതന്നൂർ പേഴുംമൂട് സ്വദേശിയുടെ വീട്ടിലെ അവസ്ഥ കണ്ട് സാധനസമഗ്രികൾ വാങ്ങി നൽകി ധനസഹായം നൽകിയതും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇലവ്പാലത്ത് വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ ആ കുടുംബത്തിലെ ദയനീയ കാഴ്ച കണ്ട് ഓണം ആഘോഷിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ചു നൽകി ധനസഹായം നൽകിയതും, ഇരു കാലുകളും നഷ്ടപ്പെട്ട വെമ്പ് സ്വദേശിക്ക് വീൽചെയർ വാങ്ങി നൽകിയതും അതിൽ ചിലത് മാത്രമാണ്.ഒരുfഎക്സൈസ് ഇൻസ്പെക്ടർ, നാല് പ്രിവന്റ്റീവ് ഓഫീnസർ, 10 സിവിൽ എക്സൈസ് ഓഫീസർമാർ മൂന്ന് വനിത സിവിൽ എക്സൈസ് ഓഫീസർ, ഒരു ഡ്രൈവർ എന്നിവരാണ് ഓഫീസിൽ ഉള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് വെണ്മ പുരസ്കാരവും, കമ്മീഷണേഴ്സ് ട്രോഫിയും കൈവരിക്കാൻ ശ്രദ്ധിച്ചത്.

