വർക്കല.ഐഎൻടിയുസി വർക്കല മുനിസിപ്പൽ മണ്ഡലം പ്രസിഡന്റായി കോവൂർ രവികുമാർ ചാർജ് ഏറ്റെടുത്തു. വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ചാണ് ചുമതല ഏറ്റത്. ഐഎൻടിയുസി വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിക്കൽ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എം.എൻ. റോയി ഉദ്ഘാടനം ചെയ്തു. ഐ എൻ ടീ യു സി ജില്ലാ ജനറൽ സെക്രട്ടറി എൻ കെ പി സുഗതൻ, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ നിഹാസ്, ഡിസിസി അംഗം എ കെ ആസാദ്, കോൺഗ്രസ് ഇലകമൺ മണ്ഡലം പ്രസിഡണ്ട് എസ്. ഷൻസ്, ഐഎൻടിയുസി ഇലകമൻ മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വൈഷ്ണവ്, സുനിൽ സോമൻ, ബിജു,സജീവ് ചിലക്കൂർ, ജഹാംഗീർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
