നെയ്യാറ്റിൻകര ∙ മാരായമുട്ടം വെൺകുളത്ത് വീടിന്റെ വാതിൽ പൊളിച്ചു സ്വർണവും പണവും കവർന്നു. മാരായമുട്ടം സ്വദേശിയും ബെംഗളൂരു താമസക്കാരനുമായ സോമശേഖരൻ നായരുടെ വീടു കുത്തി തുറന്നാണു അഞ്ചര പവൻ സ്വർണവും 36,000 രൂപയും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടത്തിയതായി കരുതുന്നു.
സോമശേഖരൻ നായരുടെ ബന്ധു രാത്രി വീടിന്റെ ലൈറ്റുകൾ തെളിക്കുക പതിവുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ലൈറ്റുകൾ കെടുത്താൻ എത്തിയപ്പോഴാണു വാതിൽ തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ടത്. മാരായമുട്ടം പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.
