അണ്ടൂർ കോണം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണ ചന്ത അലുംമൂട്
ഗവൺമെൻറ് എൽപിഎസ് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹരികുമാർ എസ് ഓണ ചന്ത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മാജിദ ബീവി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മണി മധു, ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസ അൻസാരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബില സക്കീർ വാർഡ് മെമ്പർമാരായ കൃഷ്ണൻകുട്ടി, സിത്താര, കാർഷിക വികസന സമിതി അംഗങ്ങളായ ശിവപ്രസാദ്, നിസാം മണികണ്ഠൻ അഗ്രോ സർവീസ് ഫെസിലിറ്റേറ്റർ . രഞ്ജിത്ത്






കൃഷി ഓഫീസർ ലക്ഷ്മി വി അസിസ്റ്റൻറ്കൃഷി ഓഫീസർ അനിൽകുമാർ മറ്റ് ജീവനക്കാരായ സിമി, മനുജ അഗ്രോ സർവീസ് പ്രവർത്തകർ എക്കോഷോപ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
