തിരുവനന്തപുരം: കാരേറ്റ് ആറാംതാനത്ത് വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. കല്ലറ മീതൂർ വയലിൽകട സ്വദേശി റഹ്മാബീഗമാണ് (റഹ്മത്ത്-78) ആണ് മരിച്ചത്. കല്ലറയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ബേക്കറിയുടെ മുന്നിൽ നിന്നവർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. നിയന്ത്രണം തെറ്റി മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ലോറി ഇടിച്ചിരുന്നു.
