കല്ലമ്പലം.ഇക്കഴിഞ്ഞ 16ആം തിയതി വർക്കല സ്വദേശികളായ ദീപു . അഞ്ജന കൃഷ്ണ എന്നിവർ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 25 ഗ്രാം എംഡി എം എ യുമായി അറസ്റ്റു ചെയ്തിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി അടുക്കത്തിൽ ആശാരിക്കണ്ടി വീട്ടിൽ ജമാൽ മകൻ അമീർ (39 )നെ 23.02.2025 നു ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലുള്ള മൈലസാന്ദ്രയിൽ വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയ്ക്ക് കോഴിക്കോട് കറ്റ്യാടി പേരാമ്പ്ര മട്ടന്നൂർ വയനാട് തൊണ്ടൻനാട് സ്റ്റേഷനുകളിലും സമാന കേസ്സുകൾ ഉണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കെ.സുദർശനൻ ഐ പി എസ് വർക്കല ഡിവൈഎസ്പി ഗോപകുമാർ, ബി, തിരുവനന്തപുരം റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിപ്രദീപ് കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ പ്രൈജു.ജി., ഡാൻസാഫ് അംഗങ്ങളായ അനൂപ്, വിനേഷ്, ഡ്രൈവർ സിപിഒ ഷിജാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതത്. 1-ാം പ്രതിയായ ദീപുവിൽ നിന്നും എം ഡി എം എ വാങ്ങി ചില്ലവ വില്പന നടത്തുന്ന കല്ലമ്പലം സ്വദേശിയായ ഷാൻ എന്നയാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
