അഞ്ചുവർഷ ശമ്പള പരിഷ്കരണ തത്വം പാലിച്ച് ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ അടിയന്തിരമായി സർക്കാർ ആരംഭിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം റ്റി.അജികുമാർ. ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകൾ ഇനിയും വൈകാതെ പ്രഖ്യാപിച്ച് സിവിൽ സർവീസിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷാമബത്ത കുടിശ്ശിക യിലൂടെ വലിയതോതിൽ ശമ്പള നഷ്ടം നേരിടുന്ന ജീവനക്കാർ ഇന്ന് വലിയ കടക്കണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെഞ്ഞാറമൂട് സി.കെ ചന്ദ്രപ്പൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് അജിത്ത്ലാൽ
അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി, സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഡി.ബിജിന, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഗിരീഷ് എം.പിള്ള, മേഖലാ സെക്രട്ടറി ശ്രീജിത്, കമ്മിറ്റി അംഗങ്ങളായ ബിനുകുമാർ എന്നിവർ സംസാരിച്ചു.
നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ് സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി ശ്രീജിത്.ജി പ്രവർത്തന റിപ്പോർട്ടും, മേഖലാ ട്രഷറർ ദീപക് നായർ.സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
മേഖലാ ഭാരവാഹികളായ അനൂപ് പി.വി, അനുശോചന പ്രമേയവും, ഷിനി മോൾ കെ.സി രക്തസാക്ഷി പ്രമേയവുംഅവതരിപ്പിച്ചു. വാമനപുരം മേഖലാ സെക്രട്ടറി ശ്രീജിത്ത്.ജി സ്വാഗതവും മേഖല കമ്മിറ്റി അംഗം നിഖിൽ നന്ദിയും പറഞ്ഞു.
വാമനപുരം മേഖലാ കമ്മിറ്റി ഭാരവാഹികളായി അജിത് ലാൽ (പ്രസിഡന്റ്), ശ്രീജിത്ത്.ജി സെക്രട്ടറി), സബീനാ ബീവി, അനൂപ് പി.വി (വൈസ് പ്രസിഡന്റുമാർ), പ്രവീൺ.എൻ,ഷിനി മോൾ കെ.സി (ജോയിന്റ് സെക്രട്ടറിമാർ), ദീപക് നായർ.സി (ട്രഷറർ)
വനിതാ കമ്മിറ്റി ഭാരവാഹികളായി ഷിനി മോൾ കെ.സി (പ്രസിഡന്റ്), ആര്യമോഹൻ (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
