കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിക്കായി കുന്നിക്കോട് പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.
കുന്നിക്കോട് ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമ(13) ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. വൈകിട്ട് ആറരയോടെ പരാതി കിട്ടിയതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സൂചന.
