കൊല്ലം: മയ്യനാട്, മുക്കുളം, N.R നിവാസിൽ അരുൺ ചന്ദ് (29) നെ കാണ്മാനില്ല. IDFC കഴക്കൂട്ടം ശാഖയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാവിലെ അമ്മയുടെ സഹോദരിയുടെ ആറ്റിങ്ങലിലുള്ള വീട്ടിൽ വന്ന് പോയതിന് പോവുകയും തുടർന്ന് ഉച്ചക്ക് ഒരു സുഹൃത്തിനെ വിളിച്ച് 105 രൂപ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും,ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നൽകി.
