January 15, 2026


കിഴുവിലം വില്ലേജ്, വാർഡ് 5 ൽ (പുലിയൂർക്കോണം) റീ സർവ്വേ ബ്ലോക്ക്‌ നമ്പർ 15 ൽ റീ സർവ്വേ നമ്പർ 19 മുതൽ 21 വരെയും 37 മുതൽ 42 വരെയും 46 ഉം 75 മുതൽ 110 വരെയും സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടു വരുന്ന വസ്തുക്കളുടെ ഫീൽഡ് ജോലികൾ പൂർത്തീകരിച്ച് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ സർവ്വേ  റിക്കാർഡുകൾ പരിശോധിക്കുന്നതിനും അപാകതകൾ ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിനുമായി 2025 ജൂൺ മാസം 23,24 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കാട്ടുംപുറം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫീസിൽ വെച്ച് ഡിജിറ്റൽ സർവ്വേ റിക്കാർഡ് പ്രദർശനം നടത്തുന്നു. ഡിജിറ്റൽ സർവ്വേ റിക്കാർഡുകൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിലേക്കായി മേൽ പറഞ്ഞ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ട എല്ലാ ഭൂ ഉടമകളും നിലവിൽ കരം അടച്ച രസീത് സഹിതം ടി റെക്കോർഡ് പ്രദർശനത്തിൽ പങ്കെടുത്ത് ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വാർഡ് മെമ്പർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *