പകൽകുറി മാരംകോട് ജങ്ഷനിൽ ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി, ജനകീയ നായകൻ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഐഎൻടിയുസി നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് സലാം അധ്യക്ഷനായ സമ്മേളനം ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അനൂപ് പകൽകുറി ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് ഷാൻ ബാബു ഉമ്മൻ ചാണ്ടിയുടെ സാമൂഹിക പ്രതിബദ്ധതയേയും, രാഷ്ട്രീയ ജീവിതത്തിലെ പ്രതീക്ഷയേയും പ്രാമാണികതയേയും വിശദമായി അവതരിപ്പിച്ചു.
യോഗത്തിൽ സംസാരിച്ച നേതാക്കൾ ഉമ്മൻ ചാണ്ടിയെ കേരളത്തിലെ ജനസ്നേഹിയായ മുഖ്യമന്ത്രിയായി മാത്രം കാണാൻ കഴിയില്ല, നമ്മുടെ ഹൃദയങ്ങളിൽ സ്ഥിരം സാന്നിധ്യമായ മനുഷ്യനായിരുന്നു എന്നും സ്മരിച്ചു.
കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കുശേഷവും രാഷ്ട്രീയത്തിൽ തിളങ്ങുകയും, MLA ആയി ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത ചരിത്രപുരുഷനായി ആകാശത്ത് ഉയർന്നുനിന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി.
21 വർഷം മന്ത്രിയായി, 7.5 വർഷം മുഖ്യമന്ത്രിയായി, പുതിയ തലമുറക്ക് ശുദ്ധമായ ജനസേവനത്തിന് മാതൃകയായി അദ്ദേഹം ജീവിച്ചു.
പ്രദേശത്തെ കോൺഗ്രസ്, ഐഎൻടിയുസി നേതാക്കളും പ്രവർത്തകരും ചടങ്ങി
