January 15, 2026

തൃതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ അധ്യക്ഷനായ ചടങ്ങിൽ നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ആർ റെജികുമാർ ശില്പശാല ഉത്ഘാടനം ചെയ്തു.

പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി ദീപാ സുരേഷ് വിഷയാവതരണം നടത്തി. സംസ്ഥാന സമിതി അംഗവും അഞ്ചുതെങ്ങ് ഇൻചാർജ്ജ്മായ ഭൂവനേന്ദ്രൻ നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി സാബു ജി, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് പത്മനാഭൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി മൃണാൾ കേട്ടുപുര സ്വാഗതവും, ചന്ദു ചന്ദ്രൻ നന്ദിയും പറഞ്ഞു.

പരിപാടിയിൽ ന്യൂനപക്ഷ മോർച്ച നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്മാരായ് തിരഞ്ഞെടുക്കപ്പെട്ട എഡിസൺ പെൽസിയാൻ, ജോൺ സക്കറിയാസ്, സെബാസ്റ്റ്യൻ സ്റ്റീഫൻ തുടങ്ങിയവരെയും ജില്ലാ സെക്രട്ടറിമാരായ ജോൺസൺ സയറസ്, ലോറൻസ് മാമ്പള്ളി, യുവമോർച്ച ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചന്ദു ചന്ദ്രൻ, യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് സഞ്ജു കടയ്ക്കാവൂർ തുടങ്ങിയവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *