നെയ്യാറ്റിൻകര.അഞ്ച് ഗഡു ക്ഷാമബത്ത കുടിശിക കൂടി ഉടൻ അനുവദിക്കണമെന്നും പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ തുടങ്ങണമെന്നും മെഡിസെപ്പിൻ്റ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
യോഗത്തിൽ നേതാക്കളായ മാമ്പഴക്കര സദാശിവൻ നായർ , ബി.ബാബുരാജ് , പരമേശ്വരൻ നായർ , വി .സി .റസ്റ്റൽ , സി.ശ്രീകുമാർ , റ്റി.വി ജയകുമാർ , എം മസൂദ് , ഡി .പ്രഭാകരൻ . കെ .സുനിൽകുമാർ , കെ ജെ റോയ് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റായി
പി.എസ്.ജയകുമാർ നെയും സെക്രട്ടറിയായി ആർ.വി. പെരുമാൾ പിളളയെയും തെരഞ്ഞെടുത്തു.
ട്രഷററായി എൽ.ഡി.ദേവരാജിനെയും
വൈസ് പ്രസിഡൻ്റുമാരായി
എം.ഫസറുദീൻ,
ജെ.എസ്.രാജകുമാർ എന്നിവരെയും
ജോയിൻ്റ് സെക്രട്ടറിമാരായി ജി.ശ്രീകുമാർ, ജെ .സ്റ്റാൻലി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
