January 15, 2026

കടൽ മാർഗ്ഗമുള്ള ലഹരിവസ്തുക്കടത്ത് തടയുന്നതിനായി മുതലപ്പൊഴിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. വർക്കല – കഴക്കൂട്ടം എക്സൈസ് സർക്കിൾ , അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഷാജി കെ , കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ഇ. ഗോപകുമാർ, ഉദ്യോഗസ്ഥരായ പ്രവൻ്റിംഗ് ഓഫീസർ മായനന്ദ്, അഭിറാം , ദേവി പ്രസാദ്, അരുൺ, ശ്രീജിത്, രഹ്‌ന, ജേക്കബ് , ജയ്സൺ എന്നിവരെ അടങ്ങുന്ന സംഘമാണ് കടലിൽ പരിശോധന നടത്തിയത്.

ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും, സ്പിരിറ്റും കഞ്ചാവും, മയക്കുമരുന്നും എത്താൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് പരിശോധനയും പെട്രോളിങ്ങും നടത്തിയത്. പുത്തൻതോപ്പ് മുതൽ അഞ്ചു തെങ്ങ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. കരയിൽ നിന്നും 12. നോട്ടിക്കൽ മൈൽ കണ്ട മത്സ്യബന്ധന യാനങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കി. ഗോവ, മംഗലാപുരം ,സ്ഥലങ്ങളിൽ നിന്നും കടൽ മാർഗം ലഹരി വസ്തുതകൾ എത്താറുണ്ട്, ഈ സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സംയുക്ത പെട്രോളിംഗ് സംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *