ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗ്ഗോത്സവത്തിൻ്റെ സമാപന സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ ശ്രീ. എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മാത്യു. റ്റി. അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എസ്. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായബി.ലില്ലി, എൻ. സുരേഷ്, കെ.എസ്. ഗിരി എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് മുനിസിപ്പൽ ചെയർമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ആറ്റിങ്ങൽ രാമച്ചംവിള നേതാജി ഗ്രന്ഥശാല കരസ്ഥമാക്കി.
