January 15, 2026

ആറ്റിങ്ങൽ പൂവൻ പാറ ആറ്റിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. തുടർന്ന് ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം കരയെത്തിക്കുകയും ചെയ്തു. സമീപത്തു കണ്ട ബാഗിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നും ആലംകോട് മണ്ണൂർഭാഗം ചരുവിള പുത്തൻ വീട്ടിൽ 58 കാരനായ ബിജു ഗോപാലന്റെ മൃതദേഹമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു.

ഏകദേശം 20 വർഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുന്നയാളാണ് ബിജുവേന്ന് മനസ്സിലാക്കി. തുടർന്ന് ഭാര്യ മൃതദേഹം തിരിച്ചറിയുകയും ബിജു ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മാർട്ടം നടത്തും. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കേശവൻ ഗോപാലന്റെയും ലളിതയുടെയും മകനാണ് ബിജു.

Leave a Reply

Your email address will not be published. Required fields are marked *