നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗൺ പോസ്റ്റോഫീസ് പൂട്ടിയതിനെതിരേ സമരവുമായി ഗാന്ധിമിത്രമണ്ഡലം.
ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹജ്വാല കെൽപാം ചെയർമാൻ എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ഗാന്ധിമിത്രമണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ അധ്യക്ഷനായി. ഇലിപ്പോട്ടുകോണം വിജയൻ, ബിനു മരുതത്തൂർ, എൻ.ആർ.സി. നായർ, കെ.കെ. ശ്രീകുമാർ, തിരുമംഗലം സന്തോഷ്, മര്യാപുരം ജഗദീശൻ എന്നിവർ സംസാരിച്ചു.
