നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗൺ പോസ്റ്റോഫീസ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് നെയ്യാറ്റിൻകര നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നഗരസഭ കമ്മിറ്റി ചെയർമാൻ മാമ്പഴക്കര രാജശേഖരൻനായർ അധ്യക്ഷനായി.കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.കെ.അശോക് കുമാർ, ആർ.വത്സലൻ, സി.ആർ.പ്രാണകുമാർ, മാരായമുട്ടം സുരേഷ്, എം.മുഹിനുദ്ദീൻ, എം.ആർ.സൈമൺ, കെ.വിനോസൻ, ആർ.സുമകുമാരി, നിനോ അലക്‌സ്, എം.സി.സെൽവരാജ് എന്നിവർ സംസാരിച്ചു.
