തിരുവനന്തപുരം : കേരളത്തെ എല്ലാ തരത്തിലും ഞെരുക്കുന്ന കേന്ദ്രത്തിൻ്റെ കേരളം നാളെ സമരമുഖത്തേക്ക് കടക്കുകയാണ്. സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികൾ ഇൾപ്പെടെയാണ് പങ്കെടുക്കുക. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ നടത്തുന്ന സത്യാഗ്രഹ സമരത്തിൽ വിവിധ ജനപ്രതിനിധികളോടൊപ്പം ഈ നാട് അണിനിരക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
