
വർക്കല: സ്വാമി വിവേകാനന്ദൻ യുവതലമുറക്ക് എക്കാലത്തും പ്രചോദനമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗം ഭാരതത്തിൻ്റെ ആത്മാവിനെ തിരിച്ചറിയാൻ ലോകത്തിന് വെളിച്ചമായന്നും അദ്ദേഹം കൂട്ടിചേർത്തു. സ്വാമി വിവേകാനന്ദൻ്റെ നൂറ്റി അറുപത്തിമൂന്നാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഭാരത സർക്കാർ മൈഭാരത് സംഘടിപ്പിച്ച ജില്ലാതല യുവജന ദിനാഘോഷം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ നഴ്സിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവശക്തിയുടെ പ്രവർത്തനത്തിലൂടെ രാജ്യം പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൈഭാരത് സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷനായി.

യുവാക്കൾ രാജ്യത്തിൻ്റെ പ്രതീക്ഷയാണന്നും അവരുടെ പ്രവർത്തനങ്ങളിലൂടെ രാജ്യം വികസിത ഭാരതസങ്കല്പം എന്ന ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നുവെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കേരളാ പോലീസ് മുൻ ഫോറൻസിക് വിഭാഗം ഡയറക്ടർ ഡോ. കെ വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ആഫീസർ എൻ. സുഹാസ്, മൻ കീ ബാത് വിവർത്തകൻ പള്ളിപ്പുറം ജയകുമാർ പ്രിൻസിപ്പൽ ഡോ. ജെ.സി. കിറുബ എന്നിവർ പ്രസംഗിച്ചു. ദേശീയ യുവജന ദിന മത്സരങ്ങളിൽ വിജയിച്ച കുട്ടികളെ ആദരിച്ചു.

