January 15, 2026

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ ഖാന്‍ വിജയിച്ചു. 172 വോട്ടുകള്‍ക്കാണ് വിജയം. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി.

നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിലെത്താമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. 2015 ലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കുന്നത്. എന്നാല്‍ തലസ്ഥാനത്ത് എല്‍ഡിഎഫിന് തിരിച്ചടി തുടരുകയാണ്.

ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലറുമായിരുന്നു വിഴിഞ്ഞത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ ഖാന്‍. ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് വിഴിഞ്ഞത്ത് ജനവിധി തേടിയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥി അപകടത്തില്‍പ്പെട്ട് ചികിത്സയിലിക്കെ മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പിന്റെ തലേദിവസമായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *