January 15, 2026

ആറ്റിങ്ങലിലും സമീപപ്രദേശങ്ങളിലും അനധികൃതമായി വയൽ നികത്തലും മണ്ണു കടത്തലും നടത്തുന്നതിനെതിരെ ബി.ജെ പി വ്യാപകമായ പ്രക്ഷോഭത്തിനൊരുങ്ങുന്നതായി
ബി.ജെ.പി ജില്ലാ കാര്യലായത്തിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർ.
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ ആണ് വ്യാപകമായ വയൽ നികത്തലും മണ്ണ് കടത്തലും നടത്തിവരുന്നത്. ഇതൊരു വലിയ പാരിസ്ഥിതിക പ്രശ്നമായി മാറി കൊണ്ടിരിക്കൂകയാണ്. ആറ്റിങ്ങലും സമീപ പ്രദേശങ്ങളിലുമുള്ള കുടിവെള്ള സ്രോതസ്സുകളെല്ലാം നഷ്ടമാകുകയും കുടിവെള്ളം കിട്ടാ കനിയാവുകയും ചെയ്യുന്ന കാലം വിദൂരമല്ല. പോലീസും, നഗരസഭയും , റവന്യൂ ഉദ്യോഗസ്ഥരും ഒത്ത് ചേർന്നാണ് ഈ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ആറ്റിങ്ങൽ മുൻസിപാലിറ്റി ഭരണാധികാരിളും, മുൻ ഭരണാധികാരികളും ഒരുപോലെ ഈ വിഷയത്തിൽ കുറ്റക്കാരാണ്. മാർക്സിസ്റ്റു പാർട്ടിയുടെയും കോൺഗ്രസിന്റെയും സമുന്നതരായ നേതാക്കളുടെ ഇടപെടലുകളുo സംശയിക്കേണ്ടിയിരിക്കുന്നു. ആറ്റിങ്ങൽ എം.എൽ.എയുടെ മൗനവും ദൂരൂഹമാണ്.
ഈ നിയമ ലംഘനത്തിനെതിരെ ജനവരി 15 ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ ഓഫിസിലേയ്ക്ക് യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നുംഅറിയിച്ചു. ദേശീയ നിർവ്വഹണ സമിതി അംഗം
തോട്ടക്കാട് ശശി, റൂറൽ ജില്ലാ പ്രസിഡൻ്റ് റെജി കുമാർ ജില്ലാ ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ, ജില്ലാ സെക്രട്ടറി രാജേഷ് മാധവൻ
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *