കല്ലമ്പലം.രാജകുമാരി ഗ്രൂപ്പിന്റെ കനിവിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി
രണ്ടാമത്തെ സൗജന്യ ആംബുലൻസ് സേവനം ഇന്ന് ജനങ്ങളിലേക്കെത്തി.ആംബുലൻസിൻ്റെ ഫ്ലാഗ്ഗ് ഓഫ് കർമ്മംതിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി നിർവഹിച്ചു.ഒമാനിൽ നിന്നുമുള്ള അബ്ദുല്ല അൽ മുഷാറിഫി ചടങ്ങിൽ മുഖ്യാത്ഥിയായിരുന്നു.ജീവൻ രക്ഷക്ക് ആംബുലൻസിൻ്റെ ആവശ്യം നമ്മുടെ നാട്ടിൽ ക്രമാതീതമായി വർദ്ധിച്ച് വരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് മറ്റൊരു സൗജന്യ ആംബുലൻസ് സേവനം കൂടി രാജകുമാരി ജനങ്ങളിലേക്ക് എത്തിക്കുന്നത്.കല്ലമ്പലം രാജകുമാരി ആൾമാർട്ടിൽ വെച്ച് നടന്ന ചടങ്ങിൽ രാജകുമാരി ഗ്രുപ്പ് ഓണത്തിന് നടത്തിയ സമ്മാനപദ്ധതികളുടെ സമ്മാനദാനവും നടന്നു.നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ജെ.ജിഹാദ്,തിരുവനന്തപുരം ജില്ല പഞ്ചായത്ത് മെംബർ നബീൽ കല്ലമ്പല്ലം,നാവായിക്കുളം പഞ്ചായത്ത് മെംബർ സിയാദ് കല്ലമ്പല്ലം,കേരള വ്യാപാരി വ്യവസായി ഏകോപന സമതി കല്ലമ്പല്ലം യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് റാഫി,കല്ലമ്പല്ലം എസ് എച് ഒ ദീപു ഡി ഫെഡറൽ ബാങ്ക് കമേർഷ്യൽ ബാങ്കിംഗ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാകേഷ് ചന്ദ്രൻ,ഫെഡറൽ ബാങ്ക് കമേർഷ്യൽ ബാങ്കിംഗ് ഡിപ്പാർട്മെന്റ് സീനിയർ മാനേജർ ശംഭു തുടങ്ങിയവരും രാജകുമാരി ഗ്രുപ്പ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
