കോവിഡ് രണ്ടാം വ്യാപനത്തിൽ ജില്ലയിലെ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള ഐ. സി. യു, ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കോവിഡ് രോഗികൾക്കായി പ്രത്യേക ഡയാലിസിസ് സംവിധാനം ഒരുക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.
നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലൻ, നഗരസഭാ ചെയർമാൻ രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം. ജലീൽ, ജില്ലാ പഞ്ചായത്തംഗം വി. എസ്. ബിനു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല എന്നിവർ യോഗത്തിൽ സന്നിഹിതരായി.
