കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മദിനാചരണം നടത്തി.
ഡി.സി.സി. സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ യോഗം ഉദ്ഘാടനം ചെയ്തു. ജാതി വിവേചനത്തിനെതിരെ പോരാടിയ മഹാനായ സാമൂഹിക പ്രവർത്തകനായിരുന്നു ഡോ. അംബേദ്കർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫസർ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
നേതാക്കളായ ചമ്പയിൽ സുരേഷ്, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, സുഗുണൻ, എബി , അജയാക്ഷൻ പി.എസ്. എന്നിവർ സംസാരിച്ചു.
