നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സസ്നേഹം 2026 എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ നിലവിലുള്ള ജീവനക്കാരും പൂർവ്വ ജീവനക്കാരും പങ്കെടുത്തു. സ്നേഹ സംഗമം മുൻ പ്രിൻസിപ്പാൾ ജി. ഗീത ഉദ്ഘാടനം ചെയ്തു.
വിവിധ സമയങ്ങളിൽ വിരമിച്ച സഹപ്രവർത്തകരുടെ ഒത്തുചേരൽ മനോഹരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. സംഗമത്തോടനുബന്ധിച്ച്
സ്നേഹ വിരുന്ന്, വിവിധ കലാപരിപാടികൾ, യാത്രയയപ്പ് എന്നിവയും നടത്തുകയുണ്ടായി.
നെയ്യാറ്റിൻകര ഗവൺമെൻറ് പോളിടെക്നിക് കോളേജ് എംപ്ലോയീസ് സർവീസ് സഹകരണ സംഘടിപ്പിച്ച പരിപാടിയിൽ സംഘം പ്രസിഡൻ്റ് ഷെറിൻ ഐ. എൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ പ്രിൻസിപ്പൻമാരായ ശൈലേന്ദ്രൻ പി, സുൽഫിക്കർ എ, സ്റ്റാൻലി ജോൺ എം.എസ്, അലക്സ് ശോഭന രാജ് കുമാർ, ഇന്ദുലാൽ പ്രിൻസിപ്പാൾമാരായ അനുരാധ എ, ഷർമ്മിള , അമ്പിളി എന്നിവർ സംസാരിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ജോസ് സ്വാഗതവും സംഘം സെക്രട്ടറി എം. സെൽവരാജ് കൃതജ്ഞതയും രേഖപ്പെടുത്തി.
