കല്ലംമ്പല്ലം: പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുമായി രാജകുമാരി ഗ്രൂപ്പിന്റെ ആംബുലൻസ് ഇന്ന് രാവിലെ യാത്ര തിരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കല്ലമ്പലം യൂണിറ്റ് പ്രസിഡന്റുമായ റാഫി രാജകുമാരി ഗ്രൂപ്പ് ചെയർമാൻ സഫീറുദീൻ എന്നിവർ ചേർന്നാണ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹായം എത്തിക്കുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ദുരിതബാധിതരുടെ കൂടെ എന്നും ഉണ്ടാകുമെന്ന സന്ദേശമാണ് രാജകുമാരി ഗ്രൂപ്പ് ഈ പ്രവർത്തനത്തിലൂടെ നൽകുന്നത്.
ചടങ്ങിൽ രാജകുമാരി ഗ്രുപ്പ് ഡയറക്ടഴേസ്,സഹപ്രവർത്തകർ തുടങ്ങിയവർ സംബദ്ധിച്ചു.
