നെയ്യാറ്റിൻകര മാരായമുട്ടം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ സൂക്ഷിക്കാൻ ലോക്കപ്പില്ല. പരാതിയുമായി എത്തുന്നവർ പുറത്ത് കാത്തുനിൽക്കേണ്ട അവസ്ഥയാണ് . മൂന്നുമുറികളുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാരായമുട്ടം പോലീസ് സ്റ്റേഷനിലെ കാഴ്ചകളാണിത്.
തെക്കൻ തിരുവന്തപുരത്തിന്റെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ഈ സ്റ്റേഷൻ 2014-ലാണ് പ്രവർത്തനമാരംഭിച്ചത് . പെരുങ്കടവിള പഞ്ചായത്ത് മുഴുവനും, കുന്നത്തുകാൽ , കൊല്ലയിൽ എന്നീ പഞ്ചായത്തുകളുടെയും നഗരസഭയുടെയും കുറച്ചു പ്രദേശങ്ങളും ഉൾപ്പെട്ടതാണ് ഈ സ്റ്റേഷൻ. സി.ഐ.യും എസ്.ഐ.യും പോലീസ് ഉദ്യോഗസ്ഥരും, ഹോംഗാർഡും ഉൾപ്പെടെ മുപ്പതോളം പേരാണ് ഇവിടെ സേവനത്തിലുള്ളത്. വനിതാ പോലീസുകാരും ഡ്യൂട്ടിയിലുണ്ട്. ഇതിൽ എസ്.ഐ. തസ്തിക ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുകയാണ്
