നെടുമങ്ങാട്: ആനാട്ട് ചാരായം വറ്റുന്നതിനിടെ ഒരാൾ പിടിയിലായി. തത്തംകോടുള്ള വീട്ടിൽ ചാരായം വാറ്റുന്നതിനിടെ കരടി കണ്ണൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മണികണ്ഠനെയാണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെചെയ്തത്. മണികണ്ഠനു ചാരായം വാറ്റ് ഉണ്ടെന്നും ചാരായം പ്ലാസ്റ്റിക് കവറുകളിലാക്കി സമീപ പ്രദേശങ്ങളിലും വിതുര, പാലോട്, നെടുമങ്ങാട്, പനവൂർ പ്രദേശങ്ങളിലും ബൈക്കിൽ കച്ചവടം നടത്തിവരികയാണെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറു ലിറ്റർ ചാരായവും എൺപത് ലിറ്റർ വാഷും ഗ്യാസ് അടുപ്പും മറ്റ് വാറ്റുപകരണങ്ങളും മണികണ്ഠന്റെ വീട്ടിൽ നിന്നും എക്സൈസ് കണ്ടെടുത്തു.
