കാട്ടാക്കട : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ കർശന നിയന്ത്രണം . കാട്ടാക്കടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണം. പൂവച്ചൽ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. പേഴുംമൂട്–പന്നിയോട്,ഉണ്ടപ്പാറ–കാപ്പിക്കാട്, കാപ്പിക്കാട്–വെള്ളംകൊള്ളി,നക്രാംചിറ–കാപ്പിക്കാട് റോഡുകളാണ് അടച്ചത്. കാട്ടാക്കട,പട്ടകുളം മാർക്കറ്റുകൾ നിരോധനാജ്ഞ കഴിയും വരെ തുറക്കില്ല.
പൂവച്ചലിൽ 176 പോസിറ്റീവ് കേസുകലാണ് നിലവിലുള്ളത്.
