കണിയാപുരം – മഹാമാരിയുടെ ഭയപ്പാടുകൾക്കിടയിലും ഈ റമളാനിലും കടൽ കടന്ന് കെ.എം സി സി യുടെ കാരുണ്യം എത്തി. അത് കോവിഡ് പ്രതിസന്ധികൾക്കിടയിൽ കണിയാപുരം ജാവാ കോട്ടേജിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി
ഷാർജ കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിതരണം നടത്തി വരുന്ന ഭക്ഷ്യധാന്യ കിറ്റ് ഈ റമളാൻ കാലത്തും മുടക്കമില്ലാതെ നടന്നു. ഷാർജ കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഹരിത സ്പർഷം കണിയാപുരവും സംയുക്തമായി ജാവാ കോട്ടേജിൽ സംഘടിപ്പിച്ച റമളാൻ സംഗമവും കോവിഡ് കാല റിലീഫ് വിതരണവും മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച് .എം അഷറഫ് ഉത്ഘാടനം ചെയ്തു, ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, മുസ്ലിം ലീഗ് ജില്ലാ സമിതി അംഗം ജമാൽ മൈ വള്ളി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, നൗഷാദ് ഷാഹുൽ, തൗഫീക്ക് ഖരീം, എസ് റ്റി.യു നേതാവ് നസീർ വെസായം, കമാൽ ജാവാ കോട്ടേജ്, അൻസർ ഗഫൂർ, ഹാഷിം റഷീദ്, നാസു മുദ്ദീൻ, ഹാഷിം ചന്ദ്രത്തിൽ, ഷാജു ഷാഹുൽ, അൻസർ കസാലി എന്നിവർ പ്രസംഗിച്ചു,.ചാന്നാങ്കര കബീർ, റിസ പെരുമാതുറ, അർഷദ് റഷീദ് എന്നിവർ നേതൃത്വം നൽകുന്ന ഷാർജ കെ.എം സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ റമളാനിൽ വിദേശത്തും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്, കോവിഡ് കാലത്ത് വിമാനങ്ങൾ ചാർട്ട് ചെയ്ത് പ്രവാസികളെ നാട്ടിൽ എത്തിയ്ക്കാൻ ഷാർജ കെ.എം സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ ശ്രമം ഏറെ മാതൃകാപരമായിരുന്നു
