കേരള മോഡൽ യുണൈറ്റഡ് നേഷൻസ് ഒൻപതാം പതിപ്പ് ജില്ലാ കളക്ടർ അഞ്ജു കെ എസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: മുക്കോലയ്ക്കൽ സെൻ്റ് തോമസ് സെൻട്രൽ സ്കൂളിന്റെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള മോഡൽ യുണൈറ്റഡ് നേഷൻസിന്റെ ഒൻപതാം പതിപ്പിന് തുടക്കമായി. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ എസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 പ്രമുഖ സ്കൂളുകളിൽ നിന്നായി 170 പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
മാർത്തോമാ ചർച്ച് എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. രാജൻ വർഗീസ്, ട്രഷറർ ജോർജ് ജോസഫ്, സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ വർഗീസ് സാമുവൽ, വിദ്യാർഥികളായ ഗോവിന്ദ് എസ് ബി, വേദിക കൃഷ്ണ, അർജുൻ രഞ്ജിത്ത് എന്നിവർ സംസാരിച്ചു ഞായറാഴ്ചയാണ് സമാപനം



